മെയ് 3 വരെ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ഇങ്ങനെ

ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ വിതരണം ചെയ്യും. ഉച്ചയ്ക്ക് ശേഷം  2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മെയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മെയ് നാലിനും അഞ്ചിനും റേഷൻ കടകൾ സാധാരണ പോലെ പ്രവർത്തിക്കും.

Post a Comment

Previous Post Next Post