ലയണല്‍ മെസ്സിക്ക് മോഹന വാഗ്ദാനവുമായി സൗദി അറേബ്യന്‍ ക്ലബ്ബ്. അല്‍ ഹിലാല്‍ എഫ്.സി യാണ് താരത്തിനു 3600 കോടി [400 മില്യണ്‍] രൂപയിലധികം പ്രതിവര്‍ഷം നല്‍കാമെന്ന കരാറുമായി ഔദ്യോഗികമായി രംഗത്തു വന്നിരിക്കുന്നത്.
മെസ്സിയെ തിരികെ എത്തിക്കാന്‍ ബാഴ്സലോണയും തയ്യാറെടുക്കുന്നതിനിടയിലാണ് സൗദി ക്ലബ്ബിന്‍്റെ ഇത്തരം ഒരു നീക്കം. മെസ്സിയെ തിരികെ എത്തിക്കാന്‍ ബാഴ്സലോണ പുതിയ സ്പോണ്‍സര്‍മാരെ തേടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഫയര്‍ പ്ലേ ശരിയാകാന്‍ വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് ക്ലബ്ബ് ഔദ്യാഗികമായി മെസ്സിക്കായി ബിഡ് സമര്‍പ്പിക്കാന്‍ വൈകുന്നത്.
ദീര്‍ഘകാലം മെസ്സിയുടെ പ്രതിയോഗിയായിരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ നിലവില്‍ സൗദി പ്രോ ലീഗിലാണ് കളിക്കുന്നത്. അല്‍ നാസര്‍ എഫ്.സിക്കു വേണ്ടിയാണ് താരം കളിക്കുന്നത്. അല്‍ ഹിലാല്‍ എ.എഫ്.സി, മെസ്സിയെ സ്വന്തമാക്കിയാല്‍ ഇരു താരങ്ങളുടെ പോരാട്ടം ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ കഴിയും. അല്‍ നാസര്‍ എഫ്.സി ലീഗില്‍ രണ്ടാമതും അല്‍ ഹിലാല്‍ എഫ്.സി ലീഗില്‍ മൂന്നാമതുമാണ്. ഇത്രയും വലിയ ഓഫര്‍ താരത്തിനു വന്നിട്ടുണ്ടെങ്കിലും നിലവില്‍ മെസ്സി യൂറോപ്പ് വിടാനുളള സാധ്യത കുറവാണ്. 2024- കോപ്പ അമേരിക്ക കഴിയുന്നത് വരെ താരം യൂറോപ്പില്‍ തന്നെ തുടരാനാണ് സാധ്യത.
പുതിയ ഓഫുകള്‍ ഓരോ ദിവസം വരുന്തോറും, ലയണല്‍ മെസ്സി പി.എസ്.ജിയില്‍ നിന്ന് പുറത്തു പോകാന്‍ സാധ്യത കൂടുതലാകുന്നു. 35-കാരന്റെ കരാര്‍ സീസണ്‍ അവസാനത്തില്‍ അവസാനിക്കും. തന്റെ കരാര്‍ പുതുക്കാന്‍ മെസ്സിക്ക് ഉദ്ദേശമില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മത്സരത്തിനിടെ പി.എസ്.ജി ആരാധകര്‍ താരതത്തെ കൂക്കി വിളിച്ചിരുന്നു.

Post a Comment