ആലക്കോട്: ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ലക്ഷ്യമിട്ട് വൻതോതിൽ ചാരായം വാറ്റാൻ സൂക്ഷിച്ച 200 ലിറ്റർ വാഷ് ആലക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ പിടികൂടി. കാപ്പി മലക്ക് സമീപം ഫർലോംഗ്കരയിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് വൻശേഖരം പിടിച്ചെടുത്തത്. എസ് സംഘത്തെ കണ്ട് വാറ്റുകാരൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, കെ.അഹമ്മദ്, ടി.ആർ.രാജേഷ്, കെ.കെ.സാജൻ, സിവിൽ ഓഫീസർമാരായ ടി.വി.മധു, സി.കെ.ഷിബു, ഡ്രൈവർ ജോജൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
200 ലിറ്റർ വാഷ് പിടികൂടി;പ്രതി ഓടി രക്ഷപ്പെട്ടു
Alakode News
0
.jpeg)
Post a Comment