ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനയും

 


അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ കാൽ കഴുകിയുള്ള ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളും നടക്കും. അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കലാണ് പെസഹ. വിശുദ്ധകുർബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്. കടന്നുപോകാൻ എന്നാണ് പെസഹ എന്ന വാക്കിന്റെ അർഥം. വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴം.

Post a Comment

Previous Post Next Post