പുതിയ ചരിത്രമെഴുതി രാഷ്ട്രപതി ദ്രൗപതി മുര്‍മു. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തില്‍ ദ്രൗപതി മുര്‍മു സഞ്ചരിച്ചത് അര മണികൂറോളം.
അസമിലെ തേസ്പുര്‍ വ്യോമതാവളത്തില്‍ വ്യോമസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പാറക്കല്‍ നടത്തിയത്.
വ്യാഴാഴ്ചയാണ് അസം സന്ദര്‍ശനത്തിനായി രാഷ്ട്രപതി എത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്‌ട്രപതി രാവിലെ തേസ് പൂര്‍ വ്യോമ കേന്ദ്രത്തില്‍ എത്തുകയും വ്യോമസേന ഉദ്യോഗസ്ഥരില്‍ നിന്നും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം യുദ്ധവിമാനത്തില്‍ പ്രവേശിക്കുകയുമായിരുന്നു.
വൈദ്യ പരിശോധന ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ശേഷമാണ് പറക്കലിനായി രാഷ്‌ട്രപതി ആന്റി ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞത്. സുഖോയ് 30 എംകെഐ വിമാനത്തില്‍ പറന്നുയര്‍ന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു 30 മിനിറ്റോളം സഞ്ചരിച്ചു.
നേരത്തെ, രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം, രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍ എന്നിവരും സുഖോയ് യുദ്ധവിമാനങ്ങളില്‍ സഞ്ചരിച്ചിരുന്നു. മൂവരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തില്‍ നിന്നാണ് സുഖോയ് യാത്ര നടത്തിയത്. റഷ്യ വികസിപ്പിച്ച 2 പേര്‍ക്ക് സഞ്ചരിക്കാവുന്ന ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ്.

Post a Comment