കണ്ണൂർ: ബോണസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോള്‍ പമ്ബ് തൊഴിലാളികളുടെ പണിമുടക്ക് ഒത്തു തീര്‍ന്നു.
കലക്ടറുടെ മാധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ തവണത്തെ ബോണസായ 17 ശതമാനം തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനമായി.
ജില്ല ലേബര്‍ ഓഫീസര്‍ ആറുതവണ യോഗം വിളിച്ചിട്ടും ബോണസ് നല്‍കില്ലെന്ന ഉടമകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
മുന്‍വര്‍ഷങ്ങളില്‍ ഓണം - വിഷു സമയങ്ങളില്‍ 18.5 ശതമാനം ബോണസായിരുന്നു പമ്ബുടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കിയത്. കോവിഡിന് ശേഷം അത് 17 ശതമാനമായി കുറഞ്ഞു. നിലവില്‍ 10 ശതമാനം ബോണസ് നല്‍കാമെന്നാണ് പമ്ബുടമകള്‍ പറയുന്നത്. എന്നാല്‍, ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നത്.

Post a Comment