കണ്ണൂർ : ഡ്രൈവിങ് ലൈസൻസില്ലാത്ത 17-കാരൻ ബൈക്കോടിച്ച കേസിൽ വാഹനയുടമയായ ബന്ധുവിനെതിരെ കേസ്.
പ്രായപൂർത്തിയാവാത്ത വിദ്യാർഥി ബൈക്കോടിച്ച കേസിലാണ് കണ്ണാടിപ്പറമ്പ് സ്വദേശി നൗഫലിനെതിരെ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. ആയിക്കര ഹാർബറിൽനിന്നാണ് വിദ്യാർഥിയെ പോലീസ് പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു.
ലൈസൻസില്ലാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കളുടെ പേരിലും കേസെടുക്കാൻ നിയമമുണ്ട്. 25,000 രൂപ കോടതിയിൽ പിഴയടയ്ക്കേണ്ടിവരും.
.jpeg)
Post a Comment