ഹൃ​ദ്യം; ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 1026 കു​ട്ടി​ക​ള്‍

 


ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 1026 കു​ട്ടി​ക​ള്‍. ഇ​തി​ല്‍ 389 കു​ട്ടി​ക​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.151 കു​ട്ടി​ക​ള്‍​ക്ക് സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്‍റ​ർ​വെ​ന്‍​ഷ​നും പൂ​ര്‍​ത്തി​യാ​യി.

ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​ത്. ജ​ന​ന സ​മ​യ​ത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള പ​രി​ശോ​ധ​യി​ലൂ​ടെ​യും ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന, അ​ങ്ക​ണ​വാ​ടി​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ന​ട​ത്തു​ന്ന ആ​ര്‍ ബി ​എ​സ് കെ ​സ്‌​ക്രീ​നിം​ഗ് എ​ന്നി​വ വ​ഴി​യു​മാ​ണ് കു​ട്ടി​ക​ളി​ലെ ഹൃ​ദ്രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളേ​യും പ​ള്‍​സ് ഓ​ക്‌​സി​മെ​ട്രി സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കി ജ​ന്മ​നാ​ലു​ള​ള ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ ശി​ശു​രോ​ഗ​വി​ദ​ഗ്ദ​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ക്കോ ടെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ ന​ട​ത്തി കൃ​ത്യ​മാ​യി അ​സു​ഖം ക​ണ്ടെ​ത്തു​ന്നു.​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്കും പ​ദ്ധ​തി വ​ഴി സേ​വ​നം ല​ഭ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ഹൃ​ദ്രോ​ഗം ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ളെ http://hridyam.kerala.gov.in ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വ്യ​ക്തി​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. കൂ​ടാ​തെ എ​ല്ലാ ഡി​സ്ട്രി​ക്ട് ഏ​ര്‍​ളി ഇ​ന്‍റ​ര്‍​വന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും (ഡി​ഇ​ഐ​സി) സോ​ഫ്റ്റ് വെ​യ​റി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ സാ​ധ്യ​മാ​കു​ന്ന ലോ​ഗി​ന്‍ ഐ​ഡി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​നെ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഫീ​റ്റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​നും പ​ദ്ധ​തി​യി​ല്‍ സാ​ധി​ക്കും.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളെ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ആം​ബു​ല​ന്‍​സ് പ​ദ്ധ​തി വ​ഴി ല​ഭ്യ​മാ​ണ് . ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ത​ത് ആ​ശു​പ​ത്രി​ക​ള്‍​ക്ക് ല​ഭ്യ​മാ​യ ലോ​ഗി​ന്‍ ഐ​ഡി വ​ഴി ചേ​ര്‍​ക്കാം. രാ​ഷ്ട്രീ​യ ബാ​ല്‍ സ്വാ​സ്ഥ്യ കാ​ര്യ​ക്രം (ആ​ര്‍ ബി ​എ​സ് കെ) ​ന​ഴ്‌​സു​മാ​ര്‍ വ​ഴി​യാ​ണ് കു​ട്ടി​ക​ളു​ടെ ഫീ​ല്‍​ഡ്ത​ല ഫോ​ളോ അ​പ്പ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ഹൃ​ദ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

അ​തോ​ടൊ​പ്പം അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്,ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി കൊ​ച്ചി,ലി​സി ഹോ​സ്പി​റ്റ​ല്‍ കൊ​ച്ചി, ബെ​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ല്‍ തി​രു​വ​ല്ല, ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്,ശ്രീ ​അ​വി​ട്ടം തി​രു​നാ​ള്‍ ഹോ​സ്പി​റ്റ​ല്‍ തി​രു​വ​ന​ന്ത​പു​രം എ​ന്നീ ആ​ശു​പ​ത്രി​ക​ളെ​യും സ​ര്‍​ക്കാ​ര്‍ എം​പാ​ന​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post