ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി; CPM MLA അയോഗ്യൻ

 


കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റിൽ മത്സരിക്കാൻ സിപിഎം എംഎൽഎ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.


പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ നൽകിയ ഹർജിയിലാണ് നടപടി.

പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് സ്ഥാനാർഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി. 2021-ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ വിജയിച്ചിരുന്നത്.

Post a Comment

Previous Post Next Post