റെക്കോർഡിൽ നിന്ന് താഴെ ഇറങ്ങി സ്വർണവില; 400 രൂപ കുറഞ്ഞു

 


സർവകാല റെക്കോർഡിലായിരുന്ന സ്വർണവിലയിൽ ഇന്ന് 400 രൂപയുടെ കുറവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,840 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 5480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 8 ദിവസത്തിനിടെ 3500 രൂപയാണ് സ്വർണവിലയിൽ വർധിച്ചത്. ശനിയാഴ്ച പവന്റെ വില 1,200 രൂപ കൂടി 44,240 രൂപയിലെത്തിയിരുന്നു. ഒറ്റദിവസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ഇത്.

Post a Comment

Previous Post Next Post