ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടു പേര്‍ അറസ്റ്റിൽ



ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് മാലോത്ത് സ്വദേശി ബിജേഷ് സക്കറിയ (30), ചെന്നൈ സ്വദേശി മുഹമ്മദ് മുഹൈദ് (39) എന്നിവരാണ് അറസ്റ്റിലായത്.

ബിജേഷ് സക്കറിയയെ കാസര്‍കോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്.


ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വഴി പരസ്യം നല്‍കിയായിരുന്നു ഇവര്‍ ഇരകളെ കണ്ടത്തിയിരുന്നത്.

ന്യൂസിലാന്‍ഡിലേക്ക് കൊണ്ട്പോകുന്നതിനായി ദുബായില്‍ വച്ച്‌ മൂന്നുമാസത്തെ പരിശീലനം ഉ ണ്ടെന്നും പരിശീലന കാലയളവിലും ശമ്ബളം നല്‍കുമെന്നും വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കുന്നത്


Post a Comment

Previous Post Next Post