ബസ് നിര്‍ത്തി ജീവനക്കാർ ചായ കുടിക്കാൻ പോയി; തിരികെ വന്നപ്പോള്‍ ട്രാക്കില്‍ ബസ്സില്ല, യുവാവ് ബസുമായി കടന്നു
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം ഉണ്ടായത് .കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ട്രക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ ചായകുടിക്കാന്‍ പോയതായിരുന്നു. തിരികെ വന്നപ്പോള്‍ ബസ് ട്രാക്കില്‍ ഉണ്ടായിരുന്നില്ല.തുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുമായി മുങ്ങിയത്. രണ്ട് കിലോമീറ്ററിലധികം ബസ് ഓടിച്ച ഇയാളെ പൊലിസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. അപകടകരമായ രീതിയില്‍ ഒരാള്‍ വണ്ടി ഓടിക്കുന്നതായി യാത്രക്കാരില്‍ ഒരാൾ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബസ് നടക്കാവ് ഭാഗത്തേക്ക് പോകുന്നതായി വിവരം ലഭിച്ചു.
ഇതിനിടയില്‍ ട്രാഫിക് പൊലിസ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വണ്ടി ഇയാള്‍ നിര്‍ത്തിയില്ല. ബസ് പതുക്കെപോയപ്പോള്‍ പൊലിസുകാരന്‍ ബസില്‍ ചാടി കയറി. ഈ പൊലിസുകാരന്‍ വണ്ടി നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായിരുന്നില്ല.
പിന്നീട് രണ്ട് കീലോമീറ്റരിലധികം ബസ് ഓടിച്ച ഇയാള്‍ ബസിലുണ്ടായിരുന്ന പൊലിസുകാരന്റ ഭീഷണിയെ തുടര്‍ന്നാണ് നടക്കാവില്‍ നിര്‍ത്തുകയും മറ്റ് പൊലിസുകാര്‍ ചേര്‍ന്ന് പിടികൂടുകയും ആയിരുന്നു. ഇയാളെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Post a Comment