കണ്ണൂര്‍: കല്യാശ്ശേരിയില്‍ വീടിനു നേരെ ബോംബേറ്. കല്യാശ്ശേരി സെന്‍ട്രല്‍ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി.
സജീവന്റെ കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്‍്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സാരമായ നഷ്ടങ്ങള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് കമ്മിഷ്ണര്‍ അജിത് കുമാര്‍, എ.സി.പി ടി.കെ. രത്നകുമാര്‍, എസ്.എസ്.ബി എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
Post a Comment