തലശേരി: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കള്‍.
തലശ്ശേരി ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി നേതാക്കളുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റബ്ബര്‍ വിലയടക്കമുള്ള ആശങ്കകള്‍ ബിഷപ്പ് യോഗത്തില്‍ പങ്കുവെച്ചതായി ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എന്‍.ഹരിദാസ് പറഞ്ഞു. അതേസമയം ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗിന് പ്രതിനിധികളെ ക്ഷണിക്കാനാണ് ബി.ജെ.പി സംഘം എത്തിയതെന്ന് ബിഷപ്പ് ഹൗസ് വിശദീകരിച്ചു.
റബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്തിയാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് എം.പിമാരില്ലെന്ന ആശങ്ക മലയോര കര്‍ഷകര്‍ മാറ്റുമെന്ന മാര്‍ പാംപ്ലാനിയുടെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച. 300 രൂപ വില ഉറപ്പാക്കിയാല്‍ പിന്തുണ നല്‍കുമെന്ന് ആലക്കോട് നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യവെ ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.
Post a Comment