വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. പുലർച്ചെ 3 മണിയോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ചിട്ട 5 വാഹനങ്ങളാണ് കത്തിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായി കത്തി നശിച്ചു. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തി. .വാഹനങ്ങൾ കത്തിച്ച കേസിൽ ചാണ്ടി ഷമീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങളാണ് കത്തിച്ചത്. ഇയാളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പ്രതികാരമായിട്ടാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. കാപ്പ കേസിലെ പ്രതിയാണ് പിടിയിലായ ചാണ്ടി ഷമീം.

Post a Comment