ആലക്കോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ എടാട്ട് സ്വദേശിയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം. ആലക്കോട് ഉദയഗിരിയിലെ ഭര്‍തൃമതിയായ ഇരുപത്താറുകാരിയാണ് ഇയാള്‍ക്കെതിരെ ആലക്കോട് പോലീസില്‍ പരാതി നല്‍കിയത്.സംഭവം നടന്നത് പയ്യന്നൂരിലായതിനാല് ആലക്കോട് പോലീസ് പയ്യന്നൂര്‍ പോലിസിന് കേസ് കൈമാറുകയായിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരുകുട്ടിയുടെ അമ്മകൂടിയായ യുവതിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നല്കി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായരുടെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പയില്നിന്നുമാണ് പ്രതിയെ പിടികൂടിയത്.

Post a Comment