പാത്തൻപാറ: മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കൽ തുടങ്ങി

ആലക്കോട് :പാത്തൻപാറാ നരയൻകല്ല്തട്ട് ക്വാറി പ്രദേശത്ത് ഭൂമി ഇടിഞ്ഞ് താഴ്ന്നതിനെത്തുടർന്ന് അപകടാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ പരിസരപ്രദേശ
ങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കൽ നടപടി തുടങ്ങി. റവന്യൂ വകുപ്പ് നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് നടപടി. അപകടാവസ്ഥക്ക് പരിഹാരം കാണുന്നതുവരെയാണ് പ്രദേശത്തെ കുടുംബങ്ങളിലെ ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നത്. പാത്തൻപാറ പ്രദേശത്ത് സന്ദർശനം നടത്തിയ വിവിധ വകുപ്പുകളിലെ വിദഗ്ധരുടെ നിർദേശപ്രകാരമാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. പാത്തൻപാറ, മൈലംപെട്ടി, മുളകു
വള്ളി അടക്കമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റി താമസിപ്പിക്കുക. ആവശ്യമെന്ന് കണ്ടാൽ സമീപ പ്രദേശങ്ങളിലെ ആളുകളെയും താൽക്കാലികമായി മാറ്റി താമസിപ്പിക്കുന്നത് അധികൃതർ പരിഗണിക്കുന്നുണ്ട്. മാറ്റി താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് പൂർത്തിയായതിന് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ സ്വീകരിക്കുക. അതിനിടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ഹസാർഡ് അന
ലിസ്റ്റ് പ്രേംപ്രകാശിന്റെ നേതൃത്വത്തിലുള്ള
സംഘം ഇന്നലെ പാത്തൻപാറ സന്ദർശിച്ചു.

Post a Comment

Previous Post Next Post