കണ്ണൂർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കർ ലോറികളിൽ ജി പി എസ് സംവിധാനം ഘടിപ്പിക്കുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.
ഘടിപ്പിക്കുന്ന ജിപിഎസ് ജില്ലാതലത്തിൽ മോണിറ്റർ ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തണം. മാർച്ച് 13ന് ഉച്ചക്ക് രണ്ട് മണി വരെ സിവിൽ സ്റ്റേഷൻ അനക്സിലുള്ള ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണം ഓഫീസിൽ നേരിട്ടോ ഇമെയിലിലോ ക്വട്ടേഷൻ സ്വീകരിക്കും.
ഇമെയിൽ:jdlsgdknr@gmail.com
ഫോൺ: 0497 2700081.

Post a Comment