മുത്തങ്ങയിലേയും തോല്‍പ്പെട്ടിയിലേയും വിനോദസഞ്ചാരത്തിന് നിരോധനം
മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് ഇന്നുമുതൽ ഏപ്രില്‍ 15 വരെ നിരോധനം ഏർപ്പെടുത്തി. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്ന് വന്യജീവികൾ കൂട്ടത്തോടെ വയനാടൻ കാടുകളിലേക്ക് വെള്ളവും തീറ്റയും തേടി വരാൻ തുടങ്ങിയതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ചൂട് കൂടുന്ന സാഹചര്യത്തിൽ വന്യജീവി സങ്കേതത്തില്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

Post a Comment