സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. 40720 രൂപയിലാണ് ഇന്ന് ഒരു പവൻ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5090 രൂപയാണ്. ഇന്നലെ 40800 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഇന്നലെയും സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. പവന് 520 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 5100 രൂപയിലായിരുന്നു വ്യാപാരം. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് വില കുറയാൻ കാരണം.

Post a Comment