കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പോലീസ് കേസെടുത്തു

 


തളിപ്പറമ്പ്: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിഷിത്ത് (32), പുതിയതെരു സ്വദേശി വൈഷ്ണവ്(32) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് കൂവേരി അഷറഫി(32) ന്‍റെ പരാതിയിൽ പോലീസ് കേസെടുത്തത്.


2018ലാണ് കേസിനാസ്പദമായ സംഭവം. കാനഡയിലേക്ക് വീസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മാർച്ച് 10 മുതൽ 2019 ജൂലൈ മൂന്ന് വരെ 4,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം ഇന്തോനേഷ്യയിലും കംബോഡിയയിലും കൊണ്ടുപോയി. എന്നാൽ, അവിടെ എത്തിയിട്ടും പ്രതികൾ വിസ ശരിയാക്കി തന്നില്ലെന്ന് പരാതിയിൽ പറയുന്നു.


രണ്ട് രാജ്യങ്ങളിൽ താമസിക്കാനും മറ്റും ചെലവായതടക്കം ആറുലക്ഷം രൂപ പ്രതികൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കലും ഇതുവരെയായിട്ടും പണം നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post