ബ്രേക്ക് നഷ്ടപ്പെട്ടു, കെ എസ് ആർ ടി സി ബസ് മതിലിൽ ഇടിച്ച് നിർത്തി
നടുവിൽ:പുലിക്കുരുമ്പ ടൗണിൽ മിൽമയ്ക്കു സമീപം കുടിയാൻമലയിൽ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതു മൂലം മതിലിൽ ഇടിച്ചു നിർത്തി. യാത്രക്കാർക്ക് നിസാരമായ പരിക്കുണ്ട്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.ഈയാഴ്ച തന്നെ ഇവിടെ രണ്ടാമത്തെ അപകടമാണ്.

Post a Comment