ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്.
വിനോദയാത്രയ്ക്കെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 3 മണിയോടെയായിരുന്നു അപകടം. 30 വിദ്യാര്‍ഥികളും 3 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.
2 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment