ബാങ്ക് ജീവനക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.
ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അതോടെ ആഴ്ചയില്‍ രണ്ട് അവധി ദിവസം ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കും. പ്രവര്‍ത്തിക്കുന്ന അഞ്ച് ദിവസവും 50 മിനിറ്റ് വീതം പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും (യുഎഫ്‌ബിഇ) തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന് വരികയാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് സെക്ഷന്‍ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയായി സര്‍ക്കാര്‍ അറിയിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍ പറഞ്ഞു. നിലവില്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ അവധിയുള്ളത്. നിലവിലെ നിര്‍ദ്ദേശം നടപ്പായാല്‍ എല്ലാ ശനിയാഴ്ചകളും അവധി ലഭിക്കും. മറ്റ് ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മാത്രം.
-കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഹോളിയ്ക്ക് ശേഷം ശമ്ബളം വര്‍ധിപ്പിച്ചേക്കും
പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരും അഭിപ്രായം പറയണം. കൂടാതെ ആര്‍ബിഐയും നിര്‍ദേശം അംഗീകരിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ജീവനക്കാര്‍ എല്ലാ ദിവസവും 9.45 മുതല്‍ 5.30 വരെ 40 മിനിറ്റ് കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്.
2023 മാര്‍ച്ചിലെ ബാങ്ക് അവധി ദിനങ്ങള്‍
മാര്‍ച്ച് മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പെടെ 12 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില ബാങ്ക് അവധികള്‍ രാജ്യവ്യാപകമാണെങ്കില്‍ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കുംഎല്ലാ ബാങ്കുകളും പൊതു അവധി ദിവസങ്ങളില്‍ അടച്ചിടുമ്ബോള്‍, ചില ബാങ്കുകള്‍ക്ക് പ്രാദേശിക ഉത്സവങ്ങളും അവധി ദിനങ്ങളും ബാധകമാണ്. 2023 മാര്‍ച്ചില്‍ ഹോളി, ചൈത്ര നവരാത്രി, രാമനവമി തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവധിദിനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. – നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധി, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അവധികള്‍, ബാങ്കുകളുടെ കണക്കെടുപ്പ് അവധി. അപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാറുണ്ട്. എല്ലാ ബാങ്കുകളും പൊതുവില്‍ ഒരു മാനദണ്ഡം അവധിയുടെ കാര്യത്തില്‍ പാലിക്കാറില്ല. ബാങ്ക് അവധികള്‍ പ്രത്യേക സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രാദേശിക സര്‍ക്കാരുകളുടെ പ്രത്യേക അറിയിപ്പുകളെയോ ആശ്രയിച്ചിരിക്കുന്നു.

Post a Comment