കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം. പരിശോധന, ട്രാക്ക്, ചികിത്സ, വാക്സിനേഷൻ എന്നീ നടപടി ക്രമങ്ങൾ പാലിക്കണമെന്നാണ് നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 618 പുതിയ കൊവിഡ് കേസുകളും 5 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment