കൊച്ചിയിൽ ഇന്നലെ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രത്തിലെ പഠനത്തിൽ തെളിഞ്ഞു. ലിറ്റ്‌മസ് ടെസ്റ്റ് നടത്തിയാണ് ഇന്നലത്തെ മഴയിൽ അമ്ല സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര ചിന്തകൻ രാജഗോപാൽ കമ്മത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. 4 വ്യത്യസ്‌ത മേഖലകളിൽ നിന്ന് ശേഖരിച്ച മഴവെള്ളമാണ് കുസാറ്റിൽ പഠനവിധേയമാക്കിയത്. ഇതിൽ ആസിഡ് സാന്നിധ്യമില്ല.
'ആസിഡ് മഴ' വാർത്ത കള്ളം; കുസാറ്റ് പഠനം പുറത്ത്
Alakode News
0

Post a Comment