ഇന്ത്യയിൽ 3,016 പുതിയ കൊവിഡ് കേസുകൾ

 


രാജ്യത്ത് 3016 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 13,059 ആയി ഉയർന്നു. 1,396 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 44168321 പേരാണ് കൊവിഡിൽ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്. 530862 മരണങ്ങളും രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post