മകന്‍ ജീവനൊടുക്കിയതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

 


ആലപ്പുഴ: അമ്പലപ്പുഴയില്‍ മകന്‍ ജീവനൊടുക്കിയതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്‍റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.


മത്സ്യത്തൊഴിലാളിയായ നിധിനെ വ്യാഴാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതറിഞ്ഞതിന് പിന്നാലെ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post