നടുവിൽ : ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സബ് രജിസ്ട്രാർ ഓഫീസുകളിൽ വൻ തിരക്ക്. ഏപ്രിൽ ഒന്നുമുതൽ ഭൂമി രജിസ്ട്രേഷൻ ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിലവിലുള്ള നിരക്കിൽ രജിസ്റ്റർ ചെയ്യുന്നതിനായി ആളുകൾ കൂടുതലായി എത്തുന്നത്.
സ്ഥലസൗകര്യം കുറഞ്ഞ ഓഫീസുകളിൽ തിരക്കുമൂലം ആളുകൾ പൊറുതിമുട്ടി. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ നടപടികൾ നടക്കുന്നത്. പലയിടത്തും സോഫ്റ്റ് വെയർ മെല്ലെ പോക്കും കാലതാമസത്തിനിടയാക്കി. ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസുകളിൽ സമാന അവസ്ഥയാണ്. 40 ടോക്കൺ വരെ ഒരുദിവസം നൽകുന്നുണ്ട്. എന്നാൽ രജിസ്ട്രേഷൻ നടപടികൾ അടുത്തദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ട്.
സംസ്ഥാന ബജറ്റിനുശേഷം ഭൂമി രജിസ്ടേഷൻ വഴി കോടിക്കണക്കിനുരൂപയാണ് സംസ്ഥാന ഖജനാവിൽ എത്തിച്ചേർന്നത്.
Post a Comment