ആലക്കോട്: കാർത്തികപുരത്ത് വൻ മദ്യശേഖരം പിടികൂടി. കാർത്തികപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വോളിബോൾ ഗ്രൗണ്ടിൽ കുഴിച്ചിട്ട നിലയിലും തൊട്ടടുത്തുള്ള തോട്ടിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലുമാണ് നൂറിലധികം മാഹി മദ്യം ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സ്കൂൾ കുട്ടികളാണ് ഗ്രൗണ്ടിൽ കുഴിച്ചിട്ട മദ്യക്കുപ്പികൾ ആദ്യം കണ്ടത്.
തുടർന്ന് സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. വിൽപനയ്ക്കായി ഒളിപ്പിച്ച മദ്യമാണ് പിടികൂടിയത്. മദ്യം ഒളിപ്പിച്ചവരെ കണ്ടത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രവന്റീവ് ഓഫീസർ കെ. അഹമ്മദ്, ടി.ആർ. രാജേഷ്, സിവിൽ ഓഫീസർമാരായ പി. ബെൻസ്, എം. സുരേന്ദ്രൻ, പി.കെ. മല്ലിക, ഡ്രൈവർ ജോജൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post a Comment