വീണ്ടും കൂടി; സ്വർണവിലയിൽ നേരിയ വർധന

 


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്  4,255 രൂപയാണ് വില. ഇന്നലെ സ്വർണവില ഗ്രാമിന് 15 രൂപയിടിഞ്ഞ് 5,135 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 41,080 രൂപയുമായിരുന്നു. ഫെബ്രുവരി രണ്ടിനാണ് സ്വർണവില റെക്കോർഡിട്ടത്. ഒരു പവന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Post a Comment

Previous Post Next Post