ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യ



അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്തെത്തി.

അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ്, ഏകദിന, ടി 20 ഫോര്‍മാറ്റുകളിലാണ് ഇന്ത്യ ഒന്നാമതെത്തിയത്.


ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്ബര്‍ ടീമായി മാറി. മത്സരത്തിന് മുമ്ബ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. നിലവില്‍ 115 ആണ് ഇന്ത്യയുടെ ടെസ്റ്റ് റേറ്റിംഗ്. 111 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.


ഏകദിനത്തില്‍ ഇന്ത്യയുടെ റേറ്റിംഗ് 114 ആണ്. ഇവിടെയും ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.

Post a Comment

Previous Post Next Post