ഉദയഗിരി കാർത്തികപുരം പുഴയിൽ സാമൂഹ്യവിരുദ്ധർ കോഴി മാലിന്യം തള്ളി



ആലക്കോട്: ഉദയഗിരി
കാർത്തികപുരം പുഴയിൽ സാമൂഹ്യവിരുദ്ധർ കോഴി മാലിന്യം തള്ളി.കഴിഞ്ഞ ദിവസം രാത്രിയിൽ കാർത്തികപുരത്തെ പച്ചത്തുരുത്തിന് സമീപത്തായാണ് പുഴയിലേക്ക് ചത്ത കോഴി അടക്കമുള്ള മാലിന്യം തള്ളിയത്.പഞ്ചായത്ത് മെമ്പർ വി.സി പ്രകാശ്, ജൂനിയർ ഹെൽത്ത്
ഇൻസ്പെക്ടർ വി.ടി. ശ്രീരാജ്
എന്നിവരുടെ നേതൃത്വത്തിൽ
അധികൃതർ സ്ഥലത്തെത്തി
പുഴയിൽ നിന്ന് മാലിന്യം പുറത്തെടുത്ത് കുഴിച്ചുമൂടി. പഞ്ചായത്ത് സെക്രട്ടറിയുടെ പ്രകാരം ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കുടിവെള്ളം അടക്കം മലിനപ്പെടുന്ന വിധത്തിൽ പുഴയിൽ മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധ വിളയാട്ടം വ്യാപക പ്രതിഷേധം ഉയർത്തി. കുറ്റക്കാർക്കെതിരെ
അധികൃതർ കർശന നടപടി
കൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post