സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി ഇല്ലെന്ന് ജീവനക്കാരോട് സര്‍ക്കാര്‍. ഇത്തരം യുട്യൂബ് ചാനലുകള്‍ ആളുകള്‍ സബ്സ്ക്രൈബ് ചെയ്യുമ്ബോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനം ലഭിക്കുന്നു.
ഇത് പക്ഷെ ജീവനക്കാരുടെ പെരുമാറ്റ ചാട്ടത്തിന് എതിരായുള്ള കാര്യമാണ്.
ഒരു അഗ്നിശമന സേനാംഗം യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ് ഇത്തരത്തിലുണ്ടാക്കുന്ന സാമ്ബത്തിക നേട്ടമെന്നാണ് വിലയിരുത്തല്‍.
നിലവിലെ ചട്ട പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ ഉത്തരവ് വിശദമാക്കുന്നത്.

Post a Comment