തളിപ്പറമ്പ്: ജില്ലയിലെ തളിപ്പറമ്പിനടുത്ത വിദ്യാലയത്തിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ വന്ന് വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു . നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകന്റെ ക്രൂരതകള്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് വിവരിച്ചു. കുട്ടികളോട് അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കല്‍ ,മോശമായ പെരുമാറ്റം , ഉപദ്രവിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇത്രയും വലിയ ക്രൂരത ചെയ്യുന്ന അധ്യാപകനെ അധ്യാപക സംഘടനയില്‍പെട്ടവര്‍ തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പെരളശ്ശേരിയില്‍ അധ്യാപികയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വിദ്യാര്‍ത്ഥിനി മരിച്ച വാര്‍ത്ത വന്നിട്ടും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒതുക്കി തീര്‍ക്കാനും ഇത്തരക്കാരെ സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു . സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
തളിപ്പറമ്പിൽ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആരോപണം
Alakode News
0
.jpeg)
Post a Comment