'തങ്കം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും



 പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

തങ്കം ഫെബ്രുവരി 20ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. 


ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചുപ്രേമന്‍, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിനീതും അപര്‍ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തങ്കം. ഈ രണ്ട് ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.


ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം ബിജി ബാല്‍, ചിത്രസംയോജനം കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍. ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്ബൂര്‍, സൗണ്ട് മിക്സിംഗ് തപസ് നായക്, സഹനിര്‍മ്മാതാക്കള്‍ രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്‌എക്സ് എഗ്ഗ് വൈറ്റ് വിഎഫ്‌എക്സ്, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, സഹ സംവിധായകന്‍ പ്രനീഷ് പ്രഭാകരന്‍.

Post a Comment

Previous Post Next Post