വാഹനത്തിലെ നമ്പർ പ്ലേറ്റ് വ്യക്തമല്ലെങ്കില്‍ ഇനി പണികിട്ടും!

 


വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുന്‍-പിന്‍ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പാക്കണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടമുണ്ട്. കാഴ്ച മറച്ച് നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല. ഇതെല്ലാം പരിശോധിച്ച് നടപടിയെടുക്കാൻ മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് നിർദേശിച്ചു.

Post a Comment

Previous Post Next Post