ആലക്കോട്: വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇരുസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ആലക്കോട് ടൗണിലെ ലിങ്ക് റോഡിൽ വിദേശമദ്യ ഷോപ്പിന് മുന്നിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ്
കൂട്ടത്തല്ല് നടന്നത്. കാർ, ജീപ്പ് യാത്രക്കാരായ കരുവഞ്ചാൽ, ആലക്കോട് സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് നിസാര തർക്കത്തിന്റെ
പേരിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇരുവിഭാഗത്തിൽപ്പെട്ടവർക്കും കൂട്ടത്തല്ലിൽ മർദനമേൽക്കുകയും ചിലരുടെ ഷർട്ടുകൾ കീറുകയും ചെയ്തു. സംഘട്ടനം രൂക്ഷമായതോടെ നാട്ടുകാർ ഇടപ്പെട്ടാണ് ഇരു വിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഭവ
മറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇതിനകം കൂട്ട
നടത്തിയവർ ഇവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. മദ്യം വാങ്ങാനെത്തുന്ന സംഘങ്ങൾ തമ്മിൽ നിസാര പ്രശ്നങ്ങ
ളുടെ പേരിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് ആലക്കോട് സമീപ
കാലത്ത് തുടർക്കഥയായി മാറിയിരിക്കുകയാണ്.
Post a Comment