കൊച്ചി: തിയേറ്റര്‍ കോമ്ബൗണ്ടില്‍ നിന്നുള്ള സിനിമാ അവലോകനങ്ങള്‍ നിരോധിക്കാന്‍ ധാരണ. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ അസോസിയേഷനാണ് തീരുമാനം എടുത്തത്.
ഒ.ടി.ടി റിലീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
ഏപ്രില്‍ ഒന്നു മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റിലീസ് അനുവദിക്കൂ. 42 ദിവസത്തിന് മുമ്പ് ഒടിടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പിട്ട സിനിമകള്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. തീയറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കാനും ധാരണയായി.
തലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
തീയറ്ററില്‍ നിന്ന് പുറത്തുവരുന്ന പ്രേക്ഷകരില്‍ നിന്ന് പ്രതികരണങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം.

Post a Comment