തലശേരിയിൽ ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി പിടിയിൽ



തലശ്ശേരി: തലശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ.എരുവട്ടി സ്വദേശി നവാസിനെയാണ് 4 ഗ്രാം ബ്രൗൺഷുഗറുമായി തലശേരി പൊലീസ് അറസ്റ്റു ചെയ്തത്. തലശ്ശേരി മെയിൻ റോഡിൽ വച്ചാണ് നാല് ഗ്രാം ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി നവാസിനെ പോലിസ് പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്.

നെടുംപൊയിൽ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് കർണാടക സ്വദേശി മരിച്ചു

സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺ ഷുഗർ വിൽപന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. തലശ്ശേരി സിഐ എം അനിലും, എസ് ഐ സജേഷും ചേർന്നാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും. സിപിഒമാരായ ജിജേഷ് കോപ്പായി, അനിൽ ആന്റണി, സിജിൻ, ഹിരൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post