ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം



ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം കൊല്ലം ചടയമംഗലത്ത് എം.സി റോഡിൽ നെട്ടേത്തറക്ക് സമീപത്ത് 7.45ഓടെയായിരുന്നു അപകടം ഉണ്ടായത്. കിളിമാനൂർ വിദ്യ കോളജിൽ പഠിക്കുന്ന ശിഖ (20), പത്തനംതിട്ടയിലെ കോളജിലെ ബി.ബി.എ വിദ്യാർത്ഥി വിദ്യാർത്ഥി അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു. അഭിജിത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

മരിച്ച ശിഖ കിളിമാനൂർ വിദ്യ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ ബി.ടെക്ക് വിദ്യാർത്ഥിയാണ്. അഭിജിത്ത് പത്തനംത്തിട്ട മുസ്ല്യാർ കോളേജിലെ ബി.ബി.എ. വിദ്യാർത്ഥിയും ആണ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post