തളിപ്പറമ്പ്:തളിപ്പറമ്പിൽ വൻ ലഹരിമരുന്ന് വേട്ട. 57.700 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് സ്വദേശി പി.കെ. ഷഫീഖാണ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായത്.
ബീഫ് സ്റ്റാൾ ഉടമയായ ഇയാൾ കടയുടെ മറവിലാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. ദിവസങ്ങളായി പ്രതി നിരീക്ഷണത്തിലായിരുന്നു.
ഷഫീഖിന് എംഡിഎംഎ എത്തിച്ച് നൽകുന്നവരെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും എക്സൈസ് അറിയിച്ചു.
Post a Comment