കാസർഗോഡ് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ വാഹനത്തിന് തീപിടിച്ചു. പൊലീസ് ജീപ്പ് പൂർണമായും കത്തിനശിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് അപകടം ഉണ്ടായത്.
Post a Comment