വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
കാസർഗോഡ് കാഞ്ഞങ്ങാട് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനി പവിത്രയാണ് മരിച്ചത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനടുത്ത് വച്ചുണ്ടായ അപകടത്തിലാണ് പെൺകുട്ടി മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ മാതാപിതാക്കളെ നഷ്ടമായ പവിത്ര മാതൃപിതാവിന്റെ സംരക്ഷണയിലായിരുന്നു. SSLC മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം.

Post a Comment