സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം നിർബന്ധമാക്കാൻ തീരുമാനം. ഈ മാസം 28ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50% റോഡ് സുരക്ഷാ അതോറിറ്റിയാണ് വഹിക്കുക. ഗതാഗത നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം.

Post a Comment