കാസര്‍ഗോഡ് പെരുമ്പള സ്വദേശി അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലൂടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്ന രീതിയിൽ വ്യാപക പ്രചരണം ഉണ്ടായിരുന്നു.

Post a Comment