ക്രിസ്മസ്-ന്യൂഇയർ ബമ്പർ 16 കോടി രൂപയുടെ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശിക്ക് അടിച്ചെന്ന് റിപ്പോർട്ട്. ഇതുവരെ ഒന്നാം സമ്മാനം അടിച്ചയാളെ കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ തമിഴ്നാട് സ്വദേശി ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ എത്തി ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് ഹാജരാക്കിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പാലക്കാട് നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Post a Comment