കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിച്ചു.

 


കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിച്ചു. രണ്ടു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. മട്ടന്നൂർ ശിവപുരം സ്വദേശി ഹാസിഫ് മംഗലാടൻ എന്ന യാത്രക്കാരിൽ നിന്നും 

നാലു ക്യാപ് സ്യൂളുകളായി ഒളിപ്പിച്ചുവെച്ച സ്വർണമാണ് പിടിച്ചത്.746 ഗ്രാം സ്വർണമാണ് പിടിച്ചത്. 

3817 990 രൂപ ഇതിന് മാർക്കറ്റിൽ വില വരും. മസ്കറ്റിൽ നിന്നും എത്തിയതായിരുന്നു ഇയാൾ.


മറ്റൊരു സംഭവത്തിൽ മട്ടന്നൂർ കോട്ടയം പോയി ലിലെ സജിനാസ് പണ്ടേത്ത് പുരയിൽ എന്ന യാത്രക്കാരിൽ നിന്നും 

താക്കോൽ രൂപത്തിൽ അടക്കം സൂക്ഷിച്ച സ്വർണമാണ് പിടിച്ചത്.ഇതിന് 3 26 718 രൂപ വില വരും.ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് ഇദ്ദേഹം. 63 ഗ്രാം സ്വർണമാണ് പിടിച്ചത് സൂപ്രണ്ട് മാരായ അസീബ് ചെന്നത്ത് , ശ്രീവിദ്യാ സുധീർ , എം.എ വില്യംസ്, ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ , കെ ആർ നിഖിൽ, വത്സല,  ഹെഡ് ഹവിൽദാർ പ്രീഷ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Post a Comment

Previous Post Next Post