മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരുക്കുകളില്ല. നാട്ടുകാർ ചേർന്ന് തീ അണച്ചു. ഇന്ന് രാവിലെ 9.30 നാണ് അപകടം സംഭവിച്ചത്മൂവാറ്റുപുഴയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഇറങ്ങി മാറി. തീ ആളിപ്പടരുകയായിരുന്നു.സമീപത്തുണ്ടായിരുന്ന നാട്ടുകാർ അടുത്തുള്ള വീടുകളിൽ നിന്ന് വെള്ളം ശേഖരിച്ച് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാർ വേഗത്തിൽ ഇടപെട്ട് തീ അണച്ചതിനാൽ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചില്ല.
മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം
Alakode News
0

Post a Comment