സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍, തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസുകള്‍ക്ക് മൂന്ന് കോടി രൂപവരെ വായ്പ അയല്‍ക്കൂട്ടം മുഖേന അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി മൂന്ന് മുതല്‍ അഞ്ച് ശതമാനം നിരക്കില്‍ മഹിളാസമൃദ്ധി യോജന, മൈക്രോ ക്രെഡിറ്റ് വായ്പയ്ക്കും അപേക്ഷിക്കാം.
പ്രാഥമിക അപേക്ഷയും വിശദ വിവരങ്ങളും www.ksbcdc.com ല്‍ ലഭിക്കും. ഫെബ്രുവരി 28നകം പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി ഡി എസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

Post a Comment